കൊച്ചി: ഭാരത കത്തോലിക്ക മെത്രാൻ സമ്മതിയുടെ തലവൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നടത്തിയ വെളിപ്പെടുത്തലിലൂടെ എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിന് നേതൃത്വം വിമത വൈദീക - അൽമായ സംഘടന നേതാക്കൾ സംശയ മുനയിലായി. മാർ താഴ്ത്തിന്റെ തുറന്ന് പറച്ചിലിലെ വിവരങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും ഇതു സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ ശക്തമായ അന്വേഷണം വേണമെന്ന് സഭയോടൊപ്പം നിൽക്കുന്ന വിശ്വാസികളുടെ സംഘടനയായ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറും ഇതിനകം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു.അതിരൂപതയിലെ വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വൈദിക സംഘടനയിലെ ഫാ. ......
കൊച്ചി: ഭാരത കത്തോലിക്ക മെത്രാൻ സമ്മതിയുടെ തലവൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നടത്തിയ വെളിപ്പെടുത്തലുകൾ വളരെ ഗൗരവമുള്ളതാണെന്നും ഇതു സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ ശക്തമായ അന്വേഷണം അനിവാര്യമാണെന്നും വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റ് ആവശ്യപ്പെട്ടു.
എറണാകുളം - അങ്കമാലി അതിരൂപതയിലെ വളരെ നിസ്സാരമായി പരിഹരിക്കാമായിരുന്ന കുർബാന ക്രമം സംബന്ധിച്ച പ്രശ്നങ്ങൾ ഇത്രയധികം ആളിക്കത്തിക്കുന്നതിനു പിന്നിൽ ചില തീവ്രവാദ പ്രസ്ഥാനങ്ങളാണെന്നും അതിരൂപതയിൽ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ ഇവരുടെ ചട്ടുകങ്ങളാണെന്നും സഭയോടൊപ്പം നിൽക്കുന്നവിശ്വാസികളും വൈദീകരും നിരവധി തവണ കുറ്റപ്പെടുത്തിയിരുന്നു.എറണാകുളത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നപ്പോൾ മാർ താഴത്ത് നേരിട്ട സമാനതകളില്ലാത്ത ദുരനുഭവങ്ങൾക്ക് പിന്നിൽ ഇത്തരം ചിദ്ര ശക്തികളുടെ കൈയുണ്ടെന്നു അന്നേ അദ്ദേഹവും സൂചന നൽകിയിട്ടുണ്ട്.
ഇരുളിൽ നടക്കുന്ന പലതും വെളിച്ചത്തു വരുമെന്നായതോടെയാണ് അതിരൂപതയിലെ വിമത വൈദിക - അൽമായ കൂട്ടുകെട്ട് തൃശൂർ ആർച്ച് ബിഷപ്പിനെ ഇവിടെ നിന്നും എത്രയും വേഗം കെട്ടുകെട്ടിച്ചത്. ഇതിൽ സഭയിലെ ചില മെത്രാന്മാർക്കും പങ്കുണ്ട്. ......
കൊച്ചി: കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ കീഴിലുള്ള കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ കൊട്ടക് സര്‍വീസസ് ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു. അപക്ഷേിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18. ......
എൻഎസ്എസ് - എസ്എൻഡിപി ഐക്യനീക്കം അടഞ്ഞ അധ്യായമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
ഐക്യം വേണ്ടായെന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് തീരുമാനത്തിന് ശേഷം തുഷാർ വെള്ളാപ്പള്ളി വിളിച്ചിരുന്നു. ......
എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി അൻവർ യുഡിഎഫിനൊപ്പമാണ് ബേപ്പൂരില്‍ ആരെ സ്ഥാനാർത്ഥിയായി നിർത്തിയാക്കിയാലും ഞങ്ങള്‍ക്ക് പ്രശ്നമില്ല അൻവറിൻ്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും എം. ......
കൊച്ചി: ശബരിമല തീർത്ഥാടകർക്കായി സിയാൽ ഒരുക്കിയ ഇടത്താവള സൗകര്യം ഉപയോഗപ്പെടുത്തിയത് 11,000-ത്തോളം പേർ. ദർശനത്തിനായി വിമാനമാർഗം കൊച്ചിയിലെത്തിയ തീർത്ഥാടകരാണ് സിയാൽ പ്രത്യേകം ഒരുക്കിയ ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. ......
ദോഹ: ഖത്തറിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസ് സംഘടിപ്പിച്ച “ഖത്തർ പൂരം സീസൺ രണ്ട്” ഖത്തർ മലയാളികളുടെ മനസ്സിൽ ആവേശം നിറച്ച മഹോത്സവമായി മാറി.
ജനുവരി 30 വെള്ളിയാഴ്ച ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ട് മണി മുതൽ ആരംഭിച്ച ഖത്തർ പൂരം വീക്ഷിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. ഖത്തറിലെ മലയാളികൾക്ക് എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന അഭിമാനകരമായ സാംസ്കാരിക മഹാമേളയായിരുന്നു കഴിഞ്ഞ വർഷം സംഘടിപ്പിച്ച ആദ്യ ഖത്തർ പൂരം. ......
കൊച്ചി: മേയർ അഡ്വ.വി കെ മിനിമോളും ഡെപ്യൂട്ടി മേയർ ദീപക് ജോയിയും നടൻ മമ്മൂട്ടിയെ വസതിയിലെത്തി സന്ദർശിച്ചു. പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിൽ നഗരസഭയുടെ സന്തോഷവും അഭിനന്ദനവും മേയർ മമ്മൂട്ടിയെ അറിയിച്ചു. ......
ദോഹ: ജപ്പാനിലെ ഏറ്റവും വലിയ ഊർജ്ജ കമ്പനിയായ ജെറയുമായി (JERA) 27 വർഷത്തെ ദീർഘകാല എൽഎൻജി (LNG) വിതരണ കരാറിൽ ഖത്തർ എനർജി ഒപ്പുവെച്ചു. ദോഹയിൽ നടന്ന 21-ാമത് അന്താരാഷ്ട്ര എൽഎൻജി കോൺഫറൻസിനിടെയാണ് (LNG 2026) ഇരുരാജ്യങ്ങളും തമ്മിലുള്ള നിർണ്ണായക കരാർ ഒപ്പുവെച്ചത്.കരാർ പ്രകാരം പ്രതിവർഷം 3 ദശലക്ഷം ടൺ (3 MTPA) എൽഎൻജി ഖത്തറിൽ നിന്ന് ജപ്പാനിലേക്ക് വിതരണം ചെയ്യും.2028 മുതൽ വിതരണം ആരംഭിക്കുന്ന ഈ കരാറിന് 27 വർഷത്തെ കാലാവധിയാണുള്ളത്.
ഖത്തർ ഊർജ്ജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ഷെരീദ അൽ കാബി, ജെറ ഗ്ലോബൽ സിഇഒ യുകിയോ കാനി എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
1990-കളുടെ തുടക്കം മുതൽ ഖത്തറും ജപ്പാനുമായി തുടരുന്ന ഊർജ്ജ പങ്കാളിത്തം ഈ കരാറിലൂടെ കൂടുതൽ ശക്തിപ്പെടുകയാണ്. ......
അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കോടതി അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.അല്പംകൂടി സമയം നൽകൂവെന്നും ഒരു പ്രതികളും രക്ഷപ്പെടില്ലെന്നും കോടതി പറഞ്ഞു. ......